Pala

മസ്കറ്റിൽ അയൺമാൻ പട്ടം കരസ്ഥമാക്കി കോട്ടയം സ്വദേശി ദീപു ജോർജ്

പാലാ: ഒമാനിലെ മസ്കറ്റിൽ നടന്ന ലോകത്തിലെ തന്നെ കഠിനമായ കായിക പരീക്ഷണങ്ങളിൽ ഒന്നായ അയൺമാൻ ട്രയാത്ലണിൽ ചരിത്രം കുറിച്ച് കോട്ടയം സ്വദേശി ദീപു ജോർജ് (41).

വേൾഡ് ട്രയാത്തലോൺ കോർപറേഷനും അയൺമാനും സംയുക്തമായി സംഘടിപിച്ച ഈ മത്സരത്തിൽ 1.9 കെഎം ആഴക്കടലിലൂടെ ഉള്ള നീന്തൽ 90കെഎം സൈക്ലിംഗ് 21കെഎം ഒട്ടാം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മാത്രമേ അയൺമാൻ പട്ടം ലഭിക്കുകയുള്ളു .

ആകെ എട്ടര മണിക്കൂർ സമയമാണ് ഇവ മൂന്നും ചെയ്തു തീർക്കാൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ ദീപു ഇത് 6 മണിക്കൂർ 39 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഈ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ 14 വർഷമായി മുസ്കറ്റിലെ Engineering company ജോലി ചെയ്യുന്ന ദീപു ആദ്യമായാണ് ഈ നേട്ടം കരസ്ഥമാക്കുന്നത്. ഒമാനി നിരവധി ദീർഘ ദൂര ഓട്ട മത്സരങ്ങളിലും ദീപു പങ്കെടുത്തു വിജയിച്ചിട്ടുണ്ട്.

പാലാ ഇടമറ്റം വട്ടക്കാട്ട് ജോർജ്, ലിസ ദമ്പദികളുടെ മകനാണ് ദീപു. ഐഡ ആണ് ഭാര്യ. ഏക മകൻ ഇവാൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *