General

മോൻസ് ജോസഫ് എം എൽ എ യുടെ നിലപാട് അപഹാസ്യം: എൽ.ഡി.എഫ്

ഞീഴൂർ: തോമസ് ചാഴികാടൻ എക്സ്.എം.പിയുടെ ഫണ്ട് സ്വന്തം പേരിലാക്കുന്നത് അന്യന്റ പിത്വത്വം ഏറ്റെടുക്കുന്നത്പോലെ അപഹാസ്യമാണെന്ന് എൽ.ഡി.എഫ് ഞീഴൂർ പഞ്ചായത്ത് കമ്മറ്റി.

ഞീഴൂർ പഞ്ചായത്തിലെ മാണി കാവ് – വട്ടീത്തുങ്കൽ – വട്ടക്കുന്ന് – മുക്കവലക്കുന്ന് – ഇല്ലിച്ചു വട് റോഡ് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നിവേദനം അംഗീകരിച്ച് തോമസ് ചാഴികാടൻ എം.പി.യുടെ ഫണ്ടിൽ നിന്നും ചാഴികാടൻ അനുവദിച്ച ഫണ്ടാണ്.

അതിന്റെ പിത്യത്വം ഏറ്റെടുത്തു കൊണ്ട് നിലവിലെ എം പിയുടേയും എം.എൽഎയുടേയും പേരിൽ വന്ന പത്രവാർത്തകൾ സത്യ വിരുദ്ധമാണന്ന് എൽ.ഡി.എഫ് ഞീഴൂർ പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. ഈ റോഡിന്റെ ഉത്ഘാടനം ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപെ തോമസ് ചാഴികാടൻ നിർവഹിച്ച് പണി ആരംഭിച്ചതാണ്.

ഇത്തരം സത്യ വിരുദ്ധ പ്രസ്താവനകളിൽ നിന്നുംഎം.പിയും എം.എൽഎയും പിൻമാറണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ സന്തോഷ് കുഴിവേലിൽ ആവശ്യപെട്ടു. എൽ ഡി. എഫ് പഞ്ചായത്ത് യോഗത്തിൽ കൺവീനർ സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു.

സി.പി.എം ലോക്കൽ സെക്രട്ടറി എസ് വിനോദ് കേരളാ കോൺഗ്രസ് മണ്ട ലം പ്രസിഡന്റ് പി.റ്റി കുര്യൻ സി പി ഐ ലോക്കൽ സെക്രട്ടറി അജീഷ് . എൽ.ഡി.എഫ് നേതാക്കളായ സഖറിയാസ് കുതിരവേലിൽ, ജോസ് പുത്തൻ കാലാ, ജോൺസൺ കൊട്ടുകാ പള്ളി, ശ്രീ കല ദിലീപ്, കെ.പി. ദേവദാസ് ,

സി.കെ.മോഹനൻ, ഡി.അശോക് കുമാർ ,ജോർജ് ഐക്കരേട്ട് , സ്കറിയാ വർക്കി,ജോമോൻ മറ്റം, ജോൺസൺ തെങ്ങുംപള്ളി, നളിനി രാധാക്യഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തോമസ് ചാഴികാടൻ എക്സ് എം പി യുടെ നേത്യത്വത്തിൽ എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *