Pala

കേരളത്തിൻ്റെ പുരോഗതി അര നൂറ്റാണ്ട് പിന്നോട്ടാക്കിയ ബജറ്റ് കർഷക വിരുദ്ധം: മോൻസ് ജോസഫ് എം.എൽ.എ

പാലാ: കേരളത്തിൻ്റെ വികസനം അര നൂറ്റാണ്ട് പിന്നോട്ടാക്കിയ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു.

കേരളാ സർക്കാരിൻ്റെ ബജറ്റിനെതിരെ കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മോൻസ് ജോസഫ്.

കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് ,മൈക്കിൾ പുല്ലുമാക്കൽ , കുര്യാക്കോസ് പടവൻ ,സന്തോഷ് കാവുകാട്ട് ,ഡോക്ടർ സി.കെ ജയിംസ് ,ജോസ് മോൻ മുണ്ടയ്ക്കൽ , സിജി ടോണി ,ഷൈലജാ രവീന്ദ്രൻ ,ലിസമ്മ മത്തച്ചൻ ,ഷീലാ ബാബു , പി.കെ ബിജു, ജോസ് എടേട്ട്, ഡിജു സെബാസ്ത്യൻ ,മത്തച്ചൻ പുതിയിടത്ത് ചാലിൽ ,ബാബു മുകാല, അഡ്വ: ജോസഫ് കണ്ടം ,തങ്കച്ചൻ മണ്ണൂശേരി ,കെ .സി കുഞ്ഞുമോൻ, ടോണി തോട്ടം ,ബോബി കുടക്കച്ചിറ, ഗസി ഇടക്കര തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *