കൊച്ചിടപ്പാടി വാർഡിൽ കാരണത്തില്ലം ( പവിത്രം മിൽ ) വക സ്ഥലത്ത് ഇന്ന് വെളുപ്പിനെയാണ് രണ്ട് മുള്ളൻ പന്നികളെ കണ്ടത്. റബർ ടാപ്പിംഗുമായി ബന്ധപ്പെട്ട് അവിടെ എത്തിയ മനയാനിക്കൽ ബിജുവിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ രണ്ട് മുള്ളൻ പന്നികളെ കാണുകയായിരുന്നു. ആദ്യമായാണ് ഇവിടെ മുള്ളൻ പന്നിയെ കണ്ടതായുള്ള വാർത്ത പുറത്ത് വരുന്നത്.
തന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞപ്പോൾ ശത്രുവെന്ന് കരുതി പന്നികൾ മുള്ള് വിടർത്തി ആക്രമിക്കാൻ തയ്യാറായെന്നും തുടർന്ന് പിൻമാറിയെന്നും അവിചാരിതമായി ഇവയെ കണ്ടപ്പോൾ ഭയപ്പെട്ടെന്നും മനയാനിക്കൽ ബിജു പറയുന്നു.

വീഡിയോ ക്ലിപ്പ് : https://www.facebook.com/reel/1052425316613678