ഈരാറ്റുപേട്ട: കോട്ടയം കുന്നോനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഇന്ന് ഉച്ചയ്ക്ക് കോട്ടയം കുന്നോനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ദേവമാത ( KL 35 F 3759) ബസിൽ ഈരാറ്റുപേട്ടയിൽ വച്ച് പൂഞ്ഞാർ കുളത്തുങ്കൽ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായി. ഉടൻതന്നെ ദേവമാതാ ബസ് ജീവനക്കാർ കുട്ടിയെ ഈരാറ്റുപേട്ട പി എം സി ആശുപത്രിയിൽ എത്തിച്ചു.
ദേവമാത ബസ് ഡ്രൈവർ അമ്പാടി, ജോമോൻ, പ്രണവ് എന്നിവരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇവർക്ക് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്.
