ക്യാൻസർ രോഗബാധിതരുടെ ക്ഷേമത്തിനും കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുപ്പതിനായിരത്തിൽ അധികം കാൻസർ രോഗികൾ അംഗങ്ങളായ സംഘടനയാണ് ജീവനം കാൻസർ സൊസൈറ്റി.
ലോക കാൻസർ ദിനമായ ഫെബ്രുവരി 4 ന് രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയേറ്റിനു മുമ്പിൽ സംഘടിപ്പിക്കുന ആരോഗ്യ ജാഗ്രതാ സദസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കാൻസർ ചികിൽസ സൗജന്യമാക്കുക, കാൻസർ പെൻഷൻ വർദ്ധിപ്പിക്കുക, വ്യാജ കാൻസർ ചികിൽസ കർക്കെതിരേ നടപടി സ്വീകരിക്കുക, ഭക്ഷണ പദാർത്ഥങ്ങളിൽ മായം ചേർക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുക, കാൻസർ പ്രതിരോധം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, കാൻസർ പ്രതിരോധം ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ആരോഗ്യ ജാഗ്രതാ സദസ് മുന്നോട്ട് വെക്കുന്നു.
ആരോഗ്യ ജാഗ്രതാ സദസ് വിജയിപ്പിക്കുവാൻ ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ അഭ്യർത്ഥിച്ചു.