Kottayam

‘എഴുത്തുകൾ’ പ്രകാശനം ചെയ്തു

കോട്ടയം : സംസ്ഥാന ഓഡിറ്റ് വകുപ്പും കോട്ടയം ജില്ലാ ഭാഷാ സമിതിയും ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുപുറത്തിറക്കിയ പുസ്തകസമാഹാരം ‘എഴുത്തുകൾ’ രണ്ടാം പതിപ്പ് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പ്രകാശനം ചെയ്തു.

കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓഡിറ്റ് വിഭാഗം റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പരേതനായ പി.ബി. നടരാജന്റെ ഭാര്യ വിജയമ്മാളിന് ആദ്യ പ്രതി നൽകിയായിരുന്നു പ്രകാശനം. ഓഡിറ്റ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സാബു സി. ജോർജ് അധ്യക്ഷത വഹിച്ചു.

കവിയുമായ കേരള സാഹിത്യ അക്കാദമി അംഗവുമായ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ എം. ആർ. രേണുകുമാർ പുസ്തകം പരിചയപ്പെടുത്തി. എം .ജി. സർവകലാശാലാ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ എസ്. ഷൈജു ഉപഹാരവിതരണം നിർവഹിച്ചു.

റിട്ട. സീനിയർ ഡെപ്യൂട്ടി ഡയറക്ടർ കുരുവിള ജോസഫ്, റിട്ട. ജോയിന്റ് ഡയറക്ടർ വർഗീസ് ജോസഫ്, ഡെപ്യൂട്ടി ഡയറക്ടർമാരായ മാത്യു ജേക്കബ്, ആർ. രേഖ, എസ്. എത്സമ്മ , റിട്ട. സീനിയർ ഗ്രേഡ് ഓഡിറ്റർ പി.ബി. ഷാജി മോൻ, ഓഡിറ്റ് ഓഫീസർമാരായ പി.ജി. പ്രസാദ്, കെ.എ. അനിതകുമാരി, എ. ഇന്ദുലേഖ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *