Ramapuram

കോമേഴ്ഫെസ്റ്റ് നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറിൻ്റെ അഭിമുഖ്യത്തിൽ ഇൻറർ കോളേജ് കോമേഴ്സ് ഫെസ്റ്റ് – ‘CALIC 2K25’ നടത്തി. വിവിധ കോളേജുകളിൽ നിന്നും ഇരുന്നൂറോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.

മത്സരങ്ങളിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ കോളേജ് ടീമുകൾ : വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ മെമ്മോറിയൽ ബിസിനസ് ക്വിസ് -ബിച്ചു സി എബ്രഹാം, മുഹമ്മദ് അമീൻ കുസാറ്റ് കൊച്ചി. ട്രഷർ ഹണ്ട് – ഡിബിൻ ബിജു, ബിനിൽ ബെന്നി, എബിൻ ലിജോ, ജോസഫ് സേവ്യർ സെന്റ് തോമസ് കോളേജ് പാലാ. സ്പോട്ട് ഡാൻസ് -അക്ഷയ് എ എസ് നിർമ്മല കോളേജ് മൂവാറ്റുപുഴ. ഫൈവ്സ് ഫുട്ബോൾ ബസേലിയോസ് കോളജ് കോട്ടയം.

മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിപ്പാർട്ട്മെൻ്റ് മേധാവി ജോസ് ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർ ജെയ്ൻ ജെയിംസ് , വിദ്യാർത്ഥി പ്രതിനിധികളായ ഉമേശ്വർ ഹരിദാസ് , ഗൗരി വി നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *