Teekoy

മികച്ച നേട്ടവുമായി ആദിലക്ഷ്മി

തീക്കോയി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഗസൽ ആലാപനത്തിൽ “A” ഗ്രേഡ് നേടി തീക്കോയി സെന്റ്. മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിലെ ആദിലക്ഷ്മി സി രാജ്.

മൂന്നാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ആദിലക്ഷ്മി എത്തുന്നത്. കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ തുടർച്ചയായ മൂന്നാം തവണയും ഉറുദു ഗസൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

തീക്കോയി സെന്റ്. മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആദിലക്ഷ്മി തീക്കോയി അടുക്കം ചിത്രക്കുന്നേൽ രാജേഷ്, രാജി ദമ്പതികളുടെ മകളാണ്.സഹോദരൻ അർജുൻ സി രാജ്.

Leave a Reply

Your email address will not be published. Required fields are marked *