Pala

കുടുംബസംഗമവും വാർഷിക പൊതുയോഗവും

പാലാ: സ്റ്റേഡിയം വ്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, പാല വാർഷികാഘോഷവും തെരെഞ്ഞെടുപ്പും, റസിഡൻസ് അപ്പക്സ് കൗൺസിൽ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോബ് അഞ്ചേരിയുടെ സാന്നിദ്ധ്യത്തിൽ ശ്രീ മാത്യു പി എം ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നടന്നു.

പുതിയ ഭാരവാഹികളായി ടെൽമ ആൻ്റോ പുഴക്കര(പ്രസിഡൻ്റ്),ഫിലിപ്പ് എബ്രാഹം പുതുമന(വൈസ് പ്രസി ഡൻ്റ്), അഡ്വ മിനിമോൾ ജോർജ് വലിയവീട്ടിൽ(സെക്രട്ടറി), സോണിയ ജയേഷ് പുതവാകം(ജോ. സെക്രട്ടറി), മാത്യു പി. എം പീടിയേക്കൽ (ട്രഷറർ)മനോജ് സിറിയക് കാടൻകാവിൽ, അലക്സ് ജോൺ കല്ലാറ യിൽ, അഞ്ചു ജിമ്മി കിഴക്കയിൽ, ജോഷ്വാ ജോസ് വെളുത്തേടത്തു പറമ്പിൽ എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.

ചെറു ധാന്യങ്ങൾ ഉപയോഗിച്ച് എങ്ങനെ ആരോഗ്യകരമായ വിഭവങ്ങൾ തയ്യാറാക്കമെന്ന് ആൻസി മാത്യു പരിശീലനം നൽകി. തുടർന്ന് കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *