പാലാ: വിശ്വാസത്തിന്റെ സർഗ്ഗാത്മകതയിലും ദൈവകൃപയുടെ ഉറവിടമാർന്ന സംഭാഷണത്തിലും നമ്മെ സഹോദരീ സഹോദരന്മാരാക്കി മാറ്റിയ സുവിശേഷ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര അഭംഗുരം തുടരാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും നിർമ്മാതാക്കളാകാനും ആഹ്വാനം ചെയ്തുകൊണ്ട് സുവിശേഷവൽക്കരണ വർഷാരംഭത്തിന് തിരി തെളിഞ്ഞു.
സുവിശേഷവായന, വചന പ്രഘോഷണം, സുവിശേഷ പ്രചാരണം, വചന ജീവിതം വഴി നമ്മെയും മറ്റുള്ളവരെയും ഏകരക്ഷകനായ ദൈവത്തിലേക്ക് അടുപ്പിക്കാൻ സുവിശേഷവൽക്കരണവർഷാചരണത്തിൽ ലക്ഷമിടുന്നു. അതിനായുള്ള പ്രവർത്തനങ്ങൾക്ക് രൂപത ഇവാഞ്ചലൈസേ ഷൻ ടീം രൂപം കൊടുത്തിട്ടുണ്ട്.