കോട്ടയം: നിക്ഷേപത്തുക ചോദിച്ച് ബാങ്കിലെത്തിയ സാബുവിനെ കൈയ്യേറ്റം ചെയ്ത സ്റ്റഫ് ബിനോയിയും, ബാബു പരാതി പറയാൻ വിളിച്ചപോൾ അടി വാങ്ങുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയ സി പി എം മുൻ ഏരിയാ സെക്രട്ടറിയും, മുൻ ബാങ്ക് പ്രസിഡന്റുമായ സജിയുമാണ് സാബുവിന്റെ മരണത്തിലെ ഒന്നും രണ്ടും പ്രതികളെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി വേണ്ടി വന്നാൽ ഏതവനെയും അടിക്കണം അടി കൊടുത്താലെ പ്രസ്ഥാനം നിലനിൽക്കു എന്നും സി പി എം അണികൾക്ക് നൽകിയ നിർദ്ധേശമാണോ സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് സജിക്ക് പ്രചോതനമായോ എന്ന് അന്വേഷിക്കണമെന്നും, ഇത്തരം ഭിഷണി ആഹ്വാനം നടത്തുന്ന നേതാക്കളും സാബുവിന്റെ മരണത്തിന് ഉത്തരവാധികളാണെന്നും സജിമഞ്ഞക്കടമ്പിൽ ആരോപിച്ചു.
എഡി ഡി എം നവിൻ ബാബുവിനെ ഭീഷണിപ്പെടുത്തി കൊന്നതു പോലെ തന്നെയാണ് കട്ടപ്പന മുളങ്ങാശേരിൽ ബാബുവിനെയും കൊലക്ക് കൊടുത്ത തെന്നും സജി പറഞ്ഞു.