Poonjar

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 3.25 കോടി രൂപ അനുവദിച്ചു

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് ഈരാറ്റുപേട്ട സെക്ഷന് കീഴിലുള്ള 15 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 3.25 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്.

പൂഞ്ഞാർ- കൈപ്പള്ളി- ഏന്തയാർ റോഡ്, വഴിക്കടവ് -കുരിശുമല റോഡ്, കാരക്കുളം- പടിഞ്ഞാറ്റുമല- പിണ്ണാക്കനാട് റോഡ്, അടിവാരം – കൊടുങ്ങ റോഡ്, പൂഞ്ഞാർ- പെരിങ്ങളം റോഡ്, പൂഞ്ഞാർ -ആലും തറ റോഡ്, പൂഞ്ഞാർ- കൂട്ടിക്കൽ റോഡ്, അരുവിത്തുറ- പൂവത്തോട് റോഡ് , വെയില്കാണാം പാറ- പാക്കയം- തിടനാട് റോഡ്, വിലങ്ങുപാറ – വലിയപാറ -ആരോലി ജംഗ്ഷൻ -വട്ടോളിക്കടവ് -അമ്പാറ നിരപ്പേൽ റോഡ്, പാറത്തോട് -പഴുമല- ചാണകക്കുളം- ചെമ്മലമറ്റം റോഡ്, പൂവത്തോട്- കാഞ്ഞിരമറ്റം- മാടമല- തിടനാട് റോഡ്, കുന്നുംപുറം -പൂവാങ്കൽ- ചാത്തൻകുളം റോഡ്,
തിടനാട്-ഇടമറ്റം റോഡ്, വാഴമറ്റം- പിണ്ണാക്കാനാട് റോഡ് എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്.

റോഡുകൾ പൂർണമായും കുഴികൾ അടയ്ക്കുകയും ഓടകൾ,കലുങ്കുകൾ, മുതലായവ പുനരുദ്ധരിക്കുക, റോഡുകളുടെ മെച്ചപ്പെട്ട പരിപാലനത്തിനും യാത്ര സുരക്ഷിതത്വത്തിനും ആവശ്യമായ എല്ലാ പ്രവർത്തികളും ഇതിലൂടെ നടത്തും. പ്രവർത്തികളുടെ ടെൻഡർ ക്ഷണിച്ചു കരാർ ഉറപ്പിച്ചു. പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *