പൂഞ്ഞാർ: പനച്ചികപ്പാറ 1980-90 കാലഘട്ടത്തിൽ പൂഞ്ഞാർ, പനച്ചികപ്പാറ ഗ്രൗണ്ടികളിലെ നിറസാന്നിധ്യാമായിരുന്ന ക്രിക്കറ്റ് താരങ്ങൾ ഏറ്റുമുട്ടി. ഓർമിക്കുക എന്നത് എത്ര മനോഹരമാണ് കഴിഞ്ഞുപോയ കാലങ്ങളെ ഇങ്ങനെ ഓർത്തെടുക്കുക 1980-90 കാലങ്ങളിൽ ക്രിക്കറ്റിൽ തിളങ്ങി നിന്നവർ പൂഞ്ഞാറിലെ തങ്ങളുടെ ഇഷ്ട മൈതാനത്ത് വീണ്ടും ഒത്തുകൂടി.
പ്രായം സംഖ്യ മാത്രമാണെന്ന് തെളിച്ചുകൊണ്ട് ജി.വി രാജ സ്റ്റേഡിയത്തിൽ ആ കാലഘട്ടത്തിൽ പനച്ചികപ്പാറയിലെ പ്രഗത്ഭ ടീം ആയ ജി.വി രാജ ക്ലബ്ബും പൂഞ്ഞാറിലെ സിറ്റിസൺ ക്ലബ്ബും തമ്മിലായിരുന്നു സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.
കൗമാരകാലഘട്ടത്തിൽ തിളങ്ങി നിന്ന് കളിച്ചവർ ഇന്ന് ജീവിത യാത്രയിൽ വിവിധ ഉന്നത പദവികൾ അലങ്കരിക്കുമ്പോഴും പ്രായത്തെ മറന്ന് ഉജ്വല ഫോമിലേക്ക് ഉയർന്ന് സൗഹൃദ മത്സരത്തെ ആവേശം കൊണ്ട് വേറിട്ടതാക്കി. പഴയ കാലഘട്ടങ്ങളിൽ ക്രിക്കറ്റ് മത്സരങ്ങളിൽ പുഞ്ഞാറിൽ സജീവമായിരുന്നവരുടെ ഒരു കൂട്ടായ്മയിലൂടെയാണ് ഈ സൗഹൃദ മത്സരം സംഘടിപ്പിച്ചത്.
ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, പോലീസ് സബ് ഇൻസ്പെക്ടർ, ചാർട്ടേർഡ് അക്കൗണ്ട്, പി.ഡബ്ലു.ഡി കോൺട്രാക്റ്റർ, ബിസിനസുകാർ സമൂഹത്തിൽ ഉന്നത പദവിയിലുള്ളവരാണ് വീണ്ടും ഒത്തുചേർന്നത്.
പ്രായം ആകുമ്പോൾ കളി നിർത്തുമ്പോഴാണ് പ്രായം ആകുന്നത് അതുകൊണ്ട് കളിച്ചു കൊണ്ടിരിക്കുക എന്നതാണ് ഓൾഡ് ടൈമർ ക്രിക്കറ്റ് മീറ്റിൻ്റെ സംഘാടകർ പറയുന്നത്. ഗോപകുമാർ വർമ്മയുടെ നേതൃത്വത്തിലാണ് സൗഹൃദ മത്സരത്തിന് കളം ഒരുങ്ങിയത്.
ജി.വി രാജാ ടീമിൽ ഗോപകുമാർ വർമ്മ, റോയ് അനൂപ്, സജി, രാജീവ് ആർ, ദേവകുമാർ, മധുകുമാർ വർമ്മ, ഗോപൻ, കണ്ണൻ, പ്രദീപ്, മോഹനൻ നായർ സിറ്റിസെൺ ടീമിൽ ബിനു ജോർജ്, അനിൽ കുമാർ, ജോമി, ദിലീപ്, വേണു, പ്രീതു, അശോകൻ, ജോർജ്, സാനു എന്നിവർ മത്സരത്തിൽ പങ്കെടുത്തു.

പതിനഞ്ച് ഓവർ മത്സരമാണ് സംഘടിപ്പിച്ചത്. മത്സരത്തിലെ ടോപ്പ് സ്കോററായി ബിനു ജോർജ് മണ്ഡപത്തിനെയും ബെസ്റ്റ് പ്ലെയറായി പ്രീതു എന്നിവരെയും തെരഞ്ഞെടുത്തു.
വരും വർഷങ്ങളിലും വീണ്ടും വീട്ടുപോയ കണ്ണികളെ കൂടി കൂട്ടിച്ചേർത്ത് വിപുലമായ രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. സന്തോഷ് വർമ്മ, എസ്.എം.വി സ്കൂൾ കായിക അധ്യാപകനായ ജോസിറ്റ് ജോസ് എന്നിവർ കമൻ്ററി ബോക്സിലേ താരങ്ങളായി.