അസന്നിഹിത വോട്ടര്‍മാര്‍ക്കുള്ള വീട്ടിലെ വോട്ട് സൗകര്യം ജില്ലയില്‍ പ്രയോജനപ്പെടുത്തിയത് 15681 പേര്. ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലായി മുതിര്‍ന്ന പൗരന്മാരും 40 ശതമാനത്തിനു മുകളില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉള്‍പ്പെടെ 16,210 പേരാണ് ഈ വിഭാഗത്തില്‍ വോട്ടു ചെയ്യാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
മൈക്രോ ഒബ്സര്‍വര്‍, പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഓഫീസര്‍ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിങ് സംഘങ്ങളെയാണ് അസന്നിഹിത വോട്ടിങ്ങിനായി സജ്ജീകരിച്ചത്. ഇവര്‍ ബിഎല്‍ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിര്‍ത്തി വോട്ടു രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കുകയായിരുന്നു.
വോട്ടു രേഖപ്പെടുത്തി പോളിങ് സംഘത്തിന്റെ പക്കലുള്ള പെട്ടിയില്‍ നിക്ഷേപിച്ച ബാലറ്റുകള്‍ അതതു ദിവസംതന്നെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറി സ്ട്രോങ് റൂമിലേക്കു മാറ്റി.
വീട്ടില്‍ വോട്ട് ചെയ്തവരുടെ മണ്ഡലം തിരിച്ചുള്ള എണ്ണം:
പാലാ – 2204
കടുത്തുരുത്തി -2305
വൈക്കം -1138
ഏറ്റുമാനൂര്‍ -1822
കോട്ടയം -1474
പുതുപ്പള്ളി-1855
ചങ്ങനാശ്ശേരി-1378
കാഞ്ഞിരപ്പള്ളി-1861
പൂഞ്ഞാര്‍ -1644





