പ്ലസ് ടു പഠനത്തിനുശേഷം റിസൾട്ട് കാത്തിരിക്കുന്ന കുട്ടികൾക്ക് വ്യക്തമായ ദിശാബോധത്തോടെ തുടർപഠനം നടത്തുന്നതിന് സഹായകമാകുന്ന ദ്വിദിന ക്യാമ്പ് ചേർപ്പുങ്കൽ BVM കോളജിൽ ഏപ്രിൽ മാസം 17 & 18 തിയതികളിൽ നടത്തപ്പെടുന്നു.
രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ താഴെപ്പറയുന്നവയാണ്:
Aptitude Test & Analysis (അഭിരുചി പരിശോധന): വിവിധ പരീക്ഷകളിലൂടെ കുട്ടികളുടെ താത്പര്യങ്ങളും കഴിവുകളും കണ്ടെത്തുന്നു. പ്രാഗത്ഭ്യം തെളിയിക്കാവുന്ന മേഖലകളിലേയ്ക്ക് ചുവടു വയ്ക്കുന്നതിനു സഹായിക്കുന്നു.
Higher education & Career Guidance : ജോലിസാധ്യതയുള്ള വിവിധ കോഴ്‌സുകളും പ്രോഗ്രാമുകളും അതിലൂടെ ലഭിക്കുന്ന തൊഴിലുകളും,(സ്വദേശത്തും വിദേശത്തുമുള്ളവ) പരിചയപ്പെടുത്തുന്നു. അതോടൊപ്പം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അതിൻറെ ശ്രേണിയിൽ പരിചയപ്പെടുത്തുന്നു.
Personality & Skill development: എങ്ങനെ നന്നായി പഠിക്കാം – നോട്ട് എടുക്കാം – പരീക്ഷകളെ അഭിമുഖീകരിക്കാം എന്നത് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്നു. ശ്രദ്ധ ലഭിക്കുന്നതിനും മാനസിക, ശാരീരിക ആരോഗ്യം പരിപാലിക്കുന്നതിനുംവേണ്ട കാര്യങ്ങൾ പരിശീലിപ്പിക്കുന്നു. വ്യക്തിപരമായ ശുചിത്വം, സുരക്ഷിതത്വം എന്നിവയെ സംബന്ധിക്കുന്ന ക്ലാസ്സുകൾ നല്കുന്നു.
Tech & Trends: നവീന സാങ്കേതിക വിദ്യകൾ – അതിൻറെ ഉപയോഗം പഠനമേഖലയിൽ പരിചയപ്പെടുത്തുന്നു. ഐടി താത്പര്യങ്ങളുള്ളവരെ കണ്ടെത്താനുള്ള പ്രത്യേക പ്രോഗ്രാമുകൾ നടത്തുന്നു.

Pro Media: അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മീഡിയയുടെ പഠന – ജോലി സാധ്യതകൾ വീഡിയോ ഓഡിയോ സ്റ്റുഡിയോകളും തിയേറ്ററുകളും സന്ദർശിച്ചു മനസ്സിലാക്കുന്നതിനുള്ള അവസരം.