General

ലയൺസ് ക്ലബ് ഓഫ് മാവേലിക്കര ഡിസ്ട്രിക്ട് 318 ബി യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാം മാവേലിക്കര സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തപ്പെട്ടു

ലയൺസ് ക്ലബ് ഓഫ് മാവേലിക്കര ഡിസ്ട്രിക്ട് 318 ബി യുടെ യൂത്ത് എംപവർമെന്റ് മെഗാ സെമിനാർ മാവേലിക്കര സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തപ്പെട്ടു.

മാവേലിക്കര ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ശ്രീ. എൽ കെ കുര്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാവേലിക്കര മുൻസിപ്പൽ ചെയർമാൻ ശ്രീ. കെ.വി ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ചു.

മുൻ ഡിജിപി ശ്രീ അലക്സാണ്ടർ ജേക്കബ്ബ് കുട്ടികൾക്ക് ക്ലാസെടുത്തു. എണ്ണൂറോളം കുട്ടികൾ പങ്കെടുത്തു. ലയൺസ് ക്ലബ്ബ് ജില്ലാ ഗവർണർ ഡോക്ടർ സണ്ണി വി സക്കറിയ മുഖ്യപ്രഭാഷണവും ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീമതി സൂസൻ ശാമുവേൽ സ്വാഗതവും ആശംസിച്ച ചടങ്ങിൽ മുഖ്യാതിഥിയെ ലയൺസ് ക്ലബ്ബ് ജില്ലാ കോർഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം പരിചയപ്പെടുത്തി.


സ്കൂൾ മാനേജർ പ്രൊഫ. കെ.വർഗ്ഗീസ്, പിറ്റി പ്രസിഡന്റ് ശ്രീ.കെ.ആർ.മുരളീധരൻ , ഹെഡ് മിസ്ട്രസ് ശ്രീമതി ഷീബാ വർഗ്ഗീസ്, പ്രൊജക്ട് കോ ഓർഡിനേറ്റർ ശ്രീ ജോസഫ് ജോൺ , ശ്രീ ജോൺ ഐപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ സൗഹൃദാ കോ ഓർഡിനേറ്റർ ശ്രീമതി ഷൈനി തോമസ് ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു.

Leave a Reply

Your email address will not be published.