പെരിങ്ങുളം : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ യൂത്ത് എംപവർമെന്റ് പ്രോഗ്രാം പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടത്തി. അരുവിത്തുറ ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B ആഭിമുഖ്യത്തിൽ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി എങ്ങനെ പഠിക്കണം, എന്ത് പഠിക്കണം ” എന്ന മെഗാ സെമിനാർ ” പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസകൂളിൽ നടന്നു.
400 ൽ പരം വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ജനസമുദ്രം സാക്ഷ്യം വഹിച്ച മെഗാ സെമിനാർ നാഷണൽ ഫാക്കൽറ്റി ഡോ: കുര്യാച്ചൻ ജോർജ് നയിച്ചു. ലയൺസ് ജില്ലാ കോഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സോണി തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.മാത്യു പാറത്തൊട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റിഎ പ്രസിഡന്റ് സജി കദളിക്കാട്ടിൽ
മുൻ പ്രസിഡൻ്റ് സെസാസ്റ്റ്യൻ കുറ്റിയാനി, സെക്രട്ടറി ജോജോ പ്ലാത്തോട്ടം, ഷാജി തലനാട് എന്നിവർ നേതൃത്വം നൽകി. സ്കൂൾ കുട്ടികൾക്കായി ലോക സമാധാനം വിഷയത്തിൽ ചിത്രരചനാ മത്സരവും നടന്നു. വിജയികൾക്ക് സമ്മാനദാനം നടത്തി.