Erattupetta

മീനച്ചിലാറ്റില്‍ യുവാവ് മുങ്ങി മരിച്ചു; അപകടം ഈരാറ്റുപേട്ട കോളേജ്പടിക്കല്‍

വിദ്യാർത്ഥി മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

ഈരാറ്റുപേട്ട.മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കായംകുളം സ്വദേശി സൽമാൻ (19) ആണ് മുങ്ങിമരിച്ചത്. ഓച്ചിറ ദാറുൽ ഉലൂം വിദ്യാർത്ഥിയാണ്. ‘ഞായറാഴ്ച ഉചകഴിഞ്ഞ് 3 നാണ് അപകടം ഉണ്ടായത്.

സൽമാൻ (19)

ഈരാറ്റുപേട്ട നടയ്ക്കലിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവ്. തുടർന്ന് കടുവാമുഴിയിലെ ബന്ധുവീട്ടിലെത്തി സുഹൃത്തുകകൾക്കൊപ്പം ഈരാറ്റുപേട്ട പാലാ റോഡിൽ അരുവിത്തുറ കോളേജിന് സമീപത്തെ മീനച്ചിലാറ്റിലെ കടവിൽ കുളി ക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ഈരാറ്റുപേട്ട ഫയർഫോഴ്സും നൻമക്കൂട്ടവും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ട യിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് ഷാജി കായംകുളം.

Leave a Reply

Your email address will not be published.