Pala

കൊല്ലപ്പള്ളിയിൽ ലോകകപ്പിൻ്റെ കൂറ്റൻ മാതൃക സ്ഥാപിക്കുന്നു

പാലാ: ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ചു കടനാട്ടിലും ഫുട്ബോൾ ജ്വരം. ഇതിൻ്റെ ഭാഗമായി ലോകകപ്പിൻ്റെ കൂറ്റൻ മാതൃക കൊല്ലപ്പള്ളി ടൗണിലും തുടർന്നു കടനാട്ടിലും സ്ഥാപിക്കും. നാലടി ഉയരമുള്ള ലോകകപ്പ് മാതൃകയാണ് കൊല്ലപ്പള്ളി ടൗണിൽ സ്ഥാപിക്കുന്നത്.

ഇന്ന് രാവിലെ 9.30 നാണ് കൊല്ലപ്പള്ളി ടൗണിൽ ലോകകപ്പ് മാതൃക സ്ഥാപിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രഗത്ഭർ ചടങ്ങിൽ പങ്കെടുക്കും. പിന്നീട് ലോകകപ്പ് മാതൃക ആഘോഷമായി കടനാട്ടിലേയ്ക്ക് കൊണ്ടു പോകും.

എവർഗ്രീൻ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്, വിസിബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ലോകകപ്പ് മാതൃക സ്ഥാപിക്കുന്നത്. ആളുകൾക്കു സെൽഫി എടുക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നു സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published.