നരിയങ്ങാനം സിഗ്നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നരിയങ്ങാനം ടൗണിൽ ഞായറാഴ്ച 8. 30 PM ന് വേൾഡ് കപ്പ് ഫൈനൽ ഫുട്ബോൾ മത്സരം ബിഗ് സ്ക്രീനിൽ കാണുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഏകദേശം മുന്നൂറോളം ആളുകൾക്ക് സൗകര്യമായി ഇരുന്നു കാണുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
സെമിഫൈനലിൽ മത്സരങ്ങൾ പ്രദർശിപ്പിച്ചപ്പോൾ വൻജനപങ്കാളിത്തമാണ് ഉണ്ടായിരുന്നതെന്നും തുടർന്നും നാട്ടിൽ ഇത്തരത്തിൽ കലാകായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടാകുമെന്നും ക്ലബ്ബ് പ്രസിഡണ്ട് ഡിജു സെബാസ്റ്റ്യൻ അറിയിച്ചു.

പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ സുരേഷ് , ജോയി വിളക്കുന്നേൽ, സിജോ , ജിജോ, കേശു, മോഹനൻ, അരുൺ, വിൽസൺ, സോണി, ജോഷി, സേതു, ജോമോൻ സന്തോഷ്, ഉമേഷ്, ബോണി, അജിത്ത്, ടോമിച്ചൻ തുടങ്ങിയവർ പങ്കെടുത്തു.