തീക്കോയി : ലോക വനിതാദിനമായ മാർച്ച് 8 ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വനിതകളുടെ കലാ മത്സരങ്ങളും വിജയികൾക്ക് സമ്മാനദാനവും നടന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, സെക്രട്ടറി ആർ സുമഭായ് അമ്മ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസ്കുട്ടി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷേർളി ഡേവിഡ്, വി ഇ ഒ സൗമ്യ കെ വി, രഞ്ജുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.