ഈരാറ്റുപേട്ട: 70 ലക്ഷത്തോളം രൂപ മുടക്കിയിട്ടും പണി പൂർത്തികരിക്കാൻ കഴിയാത്ത
ഈരാറ്റുപേട്ട വാഗമൺ സംസ്ഥാന പാതക്ക് സമീപം കാരികാട് ടോപ്പിൽ പണി പൂർത്തിയാകാത്ത വാച്ച് ടവറിന് മുകളിൽ അപകടം പതിയിരിക്കുന്നു.
വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിന് ഇവിടെ നിന്നും മൂന്ന് കിലോമീറ്റർ ദൂരമുണ്ട്. സമുദ്രനിരപ്പിൽ നിന്നും 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തീക്കോയി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
കാരികാട് ടോപ്പിൽ നിന്നാൽ പ്രകൃതിയുടെ ദൃശ്യ മനോഹാരിത ആസ്വദിക്കാൻ സാധിക്കും.ഇവിടെ നിന്നും വിനോദ സഞ്ചാരികൾ സെൽഫി എടുക്കുന്നതും പതിവാണ്. ഈ ടോപ്പിലാണ് 2014 ൽ വാച്ച് ടവർ നിർമ്മാണം തുടങ്ങിയത്.ഏറ്റവും മുകളിലായി കടുവായുടെ രൂപം നിർമ്മിച്ച് വെച്ചിട്ടുണ്ട്. എം.എൽ എ ആസ്തി വികസ ഫണ്ടു ഉപയോഗിച്ചാണ് ഈ ടവർ നിർമ്മാണം നടത്തുന്നത്.
Sവർ നിർമ്മാണത്തിനായി ഇപ്പോൾ 70 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. പണി പൂർത്തിയാകാത്തതു കൊണ്ട് വീണ്ടും ഇപ്പോഴത്തെ എം.എൽ.എ ഈ വർഷമാദ്യം 11
ലക്ഷം അനുവദിച്ചെങ്കിലും പണികൾ ഒച്ചിൻ്റെ വേഗതയിലാണ് നീങ്ങുന്നത്.
പണികൾക്കായി തുറന്നിട്ടിരിക്കുന്ന വാച്ച് ടവറിൻ്റെ മുകളിലത്തെ നിലയിൽ ഫോട്ടോയെട്ടുക്കുന്നത് പതിവാണ്. ഇവിടെ സുരക്ഷാവേലിയോ സുരക്ഷാ ഗാർഡോ നിലവിലില്ല. ടവറിൻ്റെ മുകളിൽ നിന്ന് വീണാൽ മരണം ഉറപ്പാണ്.
ഉടൻ തന്നെ ടവർ പണി പൂർത്തിയാക്കുകയും ഇല്ലെങ്കിൽ സുരക്ഷാവേലിയും സുരക്ഷാ ഉദ്യോഗസ്ഥന്മാരെ നിയമിക്കുയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.