വാഗമൺ: വാഗമൺ ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് ആദ്യ വാർഷിക യോഗം പൈൻ ക്ലോഫ് റിസോർട്ടിൽ വെച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് വിപിൻ രവീന്ദ്രൻ മുടന്തിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷന്റെ ആവശ്യകത, നേട്ടങ്ങൾ, പ്രവർത്തന രീതി, ഭാവി പദ്ധതികൾ, ഡെസ്റ്റിനേഷൻ പ്രൊമോട്ടർമാരായി ഹോട്ടലുടമകളും പ്രൊഫഷണലുകളും ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം
ഒരു വാരാന്ത്യ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് വാഗമൺ ഉടനീളം ആഴ്‌ചയുടെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൽ ട്രാവൽ ഏജന്റ് ബിസിനസ്സിന്റെ പ്രാധാന്യംഎന്നിവ വിശദീകരിച്ചു.

സെക്രട്ടറി ജിൽസൺ ജോൺ സ്വാഗതം പറഞ്ഞു. വിമൽ റോയ്, ജയൻ സെബാസ്റ്റ്യൻ, സാജൻ എന്നിവർ ആശംസകൾ നേർന്നു.
വിനോദസഞ്ചാര വ്യവസായത്തിന്റെ വിശാലമായ തലത്തിലേക്ക് വാഗമണിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കൂട്ടം റിസോർട്ടുകൾ രൂപീകരിച്ച ഒരു അസോസിയേഷനാണ് വാഗമൺ ഡെസ്റ്റിനേഷൻ മേക്കേഴ്സ്.