Erattupetta

ജനകീയ പ്രശ്നങ്ങൾക് ഉറപ്പ് നൽകി ഈരാറ്റുപേട്ടയിൽ മന്ത്രിയുടെ ഭവന സന്ദർശനം

ഈരാറ്റുപേട്ട : ജനകീയ പ്രശ്നങ്ങൾക് ഉറപ്പ് നൽകി മന്ത്രിയുടെ ഭവന സന്ദർശനം. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും ജനങ്ങളുടെ വിമർശനങ്ങളും നിർദ്ദേശങ്ങളും തേടാനും സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മുഴുവൻ വീടുകളും സന്ദർശിക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന സഹകരണ രജിസ്ട്രേഷൻ മന്ത്രിയുമായ വിഎൻ വാസവൻ ഈരാറ്റുപേട്ട നഗരസഭയിലെ വീടുകൾ സന്ദർശിച്ചത്.

പ്രദേശത്തെ ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും കേൾക്കുകയും സർക്കാരിന്റെ ജനകീയ വികസന പ്രവർത്തനങ്ങൾ മന്ത്രി ജനങ്ങളോട് വിശദീകരിക്കുകയും ചെയ്തു. രാവിലെ 10ന് ആരംഭിച്ച സന്ദർശനം വൈകിട്ട് അഞ്ചു മണിയോടെയാണ് അവസാനിച്ചത്.

അരുവിത്തുറ പള്ളി, എംഇഎസ് ചെയർമാൻ പ്ര. എംകെ പരീത്, എ എംഎ ഖാദർ തുടങ്ങിയവരുടെ വീടുകളും മന്ത്രി സന്ദർശിച്ച് നിർദ്ദേശങ്ങൾ സ്വീകരിച്ചു. ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമാണം, ഈരാറ്റുപേട്ടയിൽ ട്രാഫിക് യൂണിറ്റ്, പൂഞ്ഞാർ പോലീസ് സ്റ്റേഷൻ തുടങ്ങിയ ജനകീയാ ആവശ്യങ്ങൾക്ക് അടിയന്തര ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത്‌ നിന്നുമുണ്ടാകുമെന്നും മന്ത്രി മറുപടി നൽകി.

കേരളത്തിന്റെ വികസന പ്രവർത്തങ്ങൾക്ക് തടയിടുന്ന കേന്ദ്ര സർക്കാർ നിലപാടുകളും, പെട്രോൾ – ഡീസൽ വിലവർധനയും, നോട്ട് നിരോധനവും, തെറ്റായ ജിഎസ്ടി നിയമങ്ങളും കച്ചവട, വ്യാപാര മേഖലകളിലുണ്ടാക്കിയ തകർച്ചയും ചർച്ചയായി.

കേന്ദ്ര സർക്കാർ അടിക്കിടെയുണ്ടാക്കുന്ന പാചക വാതകത്തിന്റെ വിലകയറ്റം കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്നുവെന്ന് സ്ത്രീകൾ അഭിപ്രായപെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.