ഐങ്കൊമ്പ്: കലയും സംസ്കാരവും സംഗമിക്കുന്ന ഭാരതീയ വിദ്യാനികേതന്‍ സ്കൂളുകളുടെ ജില്ല കലാമേളയ്ക്ക് ഐങ്കൊമ്പ് അംബിക വിദ്യാഭവനിൽ തുടക്കമായി. 50ല്‍പരം സ്‌കൂളുകളില്‍ നിന്നായി 2000ത്തിലധികം വിദ്യാര്‍ത്ഥികളാണ് രണ്ട് ദിവസമായി നടക്കുന്ന സർഗ്ഗോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.

ചലച്ചിത്ര സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനുമായ വിജി തമ്പി കലാമേള ഉദ്ഘാടനം ചെയ്തു.കുട്ടികളിലെ കലാകാരനെ കണ്ടെത്തി വളർത്തിക്കൊണ്ടുവരുന്ന വേദിയാണ് കലാ മത്സരങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
കലാമേളയുടെ ചെയർമാൻ അഡ്വ.രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനായി.കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വാർഡ് അംഗം സിബി ചക്കാലയ്ക്കൽ, കലാമേള ഭാരവാഹികളായ എം.എസ്. വാസുദേവൻ നമ്പൂതിരി, ബി.വിനയകുമാർ, സോമവർമ്മ രാജ എന്നിവർ സംസാരിച്ചു.
കലാമേള ശനിയാഴ്ച സമാപിക്കും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്യും.