കടനാട്: കൊല്ലപ്പിള്ളി – മേലുകാവ് റോഡിൽ കടനാട് പഞ്ചായത്തിലെവാളികുളത്ത് ബസ് യാത്രക്കാർക്കായുള്ള കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തിയായി.വെയിലും മഴയും ഏറ്റുള്ള കാത്തുനിൽപ്പിന് ഇതോടെ വിരാമമായി. ഇരിപ്പിട സൗകര്യത്തോടെയാണ് നിർമ്മാണം നടത്തിയത്.
ജോസ്.കെ.മാണിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് നിർമ്മാണം. സ്കൂൾ കുട്ടികൾ, വൃദ്ധർ എന്നിവർക്ക് വളരെ സഹായകരമായ രീതിയിൽ പദ്ധതി നടപ്പാക്കിയ ജോസ്.കെ.മാണിയെ പൗരാവലിയുടെ യോഗം അനുമോദിച്ചു. ജോസ്.കെ.മാണി എം.പി കാത്തിരിപ്പ് കേന്ദ്രം സന്ദർശിച്ച് നിർമ്മാണം വിലയിരുത്തി.