കേന്ദ്ര റെയിൽവേ മന്ത്രാലയം പുതിയതായി പ്രഖ്യാപിച്ച വന്ദേ ഭാരത് ട്രെയിന് കോട്ടയത്ത് സ്വീകരണം നൽകി. ഇത് വിഷു കൈ നീട്ടമാണെന്നും ജനങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യുമെന്നും ലിജിൻ ലാൽ പറഞ്ഞു.
വന്ദേ ഭാരത് ട്രെയിനിൽ അപ്പം വിൽക്കാൻ ഗോവിന്ദൻ മാഷിനെ ക്ഷണിച്ചുകൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ അപ്പം വിതരണം ചെയ്തു.

നരേന്ദ്ര മോദി സർക്കാരിന്റെ ഈദ് വിഷു സമ്മാനം ആണ് വന്ദേ ഭാരത് ട്രെയിൻ എന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഭുവനേഷ്, ജില്ലാ സെക്രട്ടറി മാരായ അഖിൽ രവീന്ദ്രൻ,സോബിൻ ലാൽ നേതാക്കൾ ആയ സുമിത് ജോർജ്, അരുൺ മൂലെടം, ശ്രീജിത്ത് മീനടം, അനിൽകുമാർ ടി ആർ, വിനു ആർ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.