സഹകരണ മേഖലയിലെ അഴിമതിക്ക് ശക്തമായ താക്കീത് നൽകികൊണ്ട് സിപിഎം നിയത്രണത്തിലുള്ള വല്ലക്കം ക്ഷീരകർഷക സംഘത്തിലെ ബോർഡ് അംഗങ്ങൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ ബിജെപിയിൽ അണിചേർന്നു. ബിജെപിയുലേയ്ക്ക് കടന്നു വന്നവരെ സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ സ്വീകരിച്ചു.
സഹകരണ മേഖലയെ തകർക്കാനുള്ള ഇടത് വലതു മുന്നണികളുടെ ശ്രമത്തിനെതിരെയിട്ടുള്ള ശക്തമായ പോരാട്ടത്തിന്റെ തുടക്കമാണ് വല്ലകത്തുനിന്നും ഉണ്ടാകുന്നത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സാധാരണ ജനങ്ങളുടെ പണം കവരുന്ന കൊള്ള സംഘങ്ങളായി സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾ മാറുകയാണ്, ഇത് ജനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സുമേഷ് കൊല്ലേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

ഏറ്റുമാനൂർ രാധാകൃഷ്ണൻ, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, ബി രാധാകൃഷ്ണ മേനോൻ, മേഖല പ്രസിഡന്റ് എൻ ഹരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ജി ബിജുകുമാർ, എസ് രതീഷ്, ജില്ലാ ഭാരവാഹികളായ എം ആർ അനിൽകുമാർ, കെ പി ഭുവനേഷ്, അഖിൽ രവീന്ദ്രൻ, വിനൂബ് വിശ്വം, ലേഖ അശോക്, സോബിൻ ലാൽ, ശ്രീജിത്ത് കൃഷ്ണൻ,സുമിത് ജോർജ്,മണ്ഡലം പ്രസിഡന്റ് ബിനീഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഗോപാലകൃഷ്ണൻ, പി ഡി സരസൻ തുടങ്ങിയവർ പങ്കെടുത്തു.