Teekoy

വാഗമൺ റോഡിന്റെ ടാറിങ് ജോലികൾ പൂർത്തിയായതിനെ തുടർന്ന് തീക്കോയി ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു

തീക്കോയി: ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ ടാറിങ് ജോലികൾ പൂർത്തിയായതിനെ തുടർന്ന് തീക്കോയി ഗ്രാമപഞ്ചായത്തിൽ അവലോകനം മീറ്റിംഗ് നടന്നു. ഇനി പണി പൂർത്തിയാകുവാനുള്ള റോഡിന്റെ സൈഡ് കോൺക്രീറ്റിംഗ്, സീബ്രാലൈൻ, മറ്റു റോഡ് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങിയ ജോലികൾ ഏപ്രിൽ 30ന് മുമ്പ് പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. റോഡിന്റെ സൈഡ് കോൺക്രീറ്റിങ്ങിന് ആവശ്യമെങ്കിൽ കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും തുടർന്നുള്ള ജോലികൾ ചെയ്യുന്നതിന് എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

യോഗത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ, ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ. സെക്രട്ടറി ആർ സുമാ ഭായ് അമ്മ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ രാജേഷ്, വൈസ് പ്രസിഡന്റ് മാജിതോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ,മുൻസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.