accident

വാഹനങ്ങളുടെ അമിത വേഗതയും, അശ്രദ്ധമായ ഡ്രൈവിങ്ങും നിയന്ത്രിക്കണം : തോമസ് ചാഴികാടൻ എം പി

വടക്കാഞ്ചേരി ബസ് അപകടം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങും, അമിത വേഗതയുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായി എംപി അറിയിച്ചു. ഭാവിയിൽ ഇപ്രകാരമുള്ള അപകടങ്ങൾ ഒഴിവാക്കുവാൻ ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

മരണമടഞ്ഞ കുട്ടികളുടെയും അധ്യാപകന്റെയും ഭവനങ്ങൾ എം.പി സന്ദർശിക്കുകയും, ദുഖിതരായ ബന്ധുജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‌തു. വിശദമായ അന്വേഷണം നടത്തി ഈ അപകടത്തിന് കാരണക്കാര് ആയവർക്കെതിരെ ഉടനാടി കർശന നടപടി സ്വീകരിക്കണമെന്നും നമ്മുടെ നാട്ടിൽ ഇനി ഇത്തരത്തിലുള്ള ഒരു ദുരന്തം ഉണ്ടാകാതിരിക്കാൻ വേണ്ട കരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഗതാഗത മന്ത്രി ആന്റണി രാജുവിനോട് ആവശ്യപ്പെട്ടതായും തോമസ് ചാഴികാടൻ എംപി അറിയിച്ചു.

Leave a Reply

Your email address will not be published.