Obituary

പെരുന്നിലം വെട്ടിക്കൽ വി വി ജെയിംസ് (ജെയിംസ് സാർ) നിര്യാതനായി

പെരുന്നിലം : വെട്ടിക്കൽ വി വി ജെയിംസ് (ജെയിംസ് സാർ) (75) നിര്യാതനായി. സെന്റ് ജോർജ് ഹൈസ്കൂളിലും ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് സ്കൂൾ കഴിഞ്ഞ മാസം സംഘടിപ്പിച്ച ഗുരു വന്ദനം എന്ന പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സാറിന്റെ ഭവനം സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.

മൃതദേഹം നാളെ വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച്ച 11 മണിക്ക് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published.