General

പുതിയ കാലഘട്ടത്തിൽ ഗാന്ധിയൻ ആശയങ്ങൾക്കു പ്രസക്തിയേറി :വി ജെ ലാലി

ചിങ്ങവനം: ഗാന്ധിയൻ ആശയങ്ങൾക്കു പുതിയ കാലഘട്ടത്തിൽ പ്രസക്തി വർദ്ധിച്ചതായി കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി പറഞ്ഞു.അഹിംസയിൽ അധിഷ്ഠിതമായ ജനമുന്നേറ്റത്തിന് സമയമായെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് മേഖല സമിതിയുടെ നേതൃത്വത്തിൽ ചിങ്ങവനം പുത്തൻപാലത്തിനു സമീപം ഗാന്ധി ജയന്തി പരിപാടികൾ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡന്റ് സാജൻ വാഴച്ചിറയുടെ അധ്യക്ഷതയിൽ കെ പി സി സി എക്സിക്കൂട്ടിവ് അംഗം അജീസ് ബെൻ മാത്യൂസ് മുഖ്യപ്രസംഗം നടത്തി.

ടി എസ്‌ സലിം, അരുൺ മാർക്കോസ്, ശശി പെരുംത്തുരുത്തിയിൽ, ജയ്ജു ജോസഫ്‌, അഭിഷേക് ബിജു,സിബിച്ചൻ കൂത്തുപറമ്പ്, പി പി മോഹനൻ,ആദിത്യൻ കെ ആർ , അജി കെ എസ്‌, ജോസഫ്‌ അറക്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.