ഉഴവൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ നീരുറവ് നീർത്തടാധിഷ്ഠിത പദ്ധതിയോടനനുബന്ധിച്ചു ഉഴവൂർ ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണിസ് പ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ കുരുവിള അധ്യക്ഷത വഹിച്ചു. തങ്കച്ചൻ കെ എം (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), ശ്രീ സിറിയക് കല്ലട, ശ്രീമതി മേരി സജി,ബിനു ജോസ് തൊട്ടിയിൽ, ശ്രീമതി റിനി വിത്സൻ,സെക്രട്ടറി സുനിൽ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

എം. ജി. എൻ ആർ. ഇ.ജി.എസ് എഞ്ചിനീയർ ഹേമന്ത് ഹരിദാസ്, ഓവർസിയർ ജിജി ബി, അക്കൗണ്ടന്റ് ദീപ വിജയകുമാർ എന്നിവർ നേതൃത്വം നൽകി.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ തൊടുകളും വൃത്തിയാക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കും എന്ന് പ്രസിഡന്റ് അഭിപ്രായപെട്ടു..