ഉഴവൂർ ഗ്രാമപഞ്ചായത്തിൽ 2022 നവംബർ 17 മുതൽ 20 വരെ തീയതികളിലായി ഉഴവൂർ ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളോത്സവം – 2022 സംഘടിപ്പിക്കുന്നു.
രചനാ മത്സരങ്ങൾ 17നും, ഷട്ടിൽ ബാറ്റ്മിന്റൺ 17, 18 തീയതികളിലും കലാമത്സരങ്ങൾ, അത് ലറ്റിക് മത്സരങ്ങൾ, ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ 19നും വോളിബോൾ, വടംവലി എന്നിവ 20നും നടത്തുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നത്.
20ന് വൈകിട്ട് സമാപന സമ്മേളനവും സമ്മാനദാനവും ഉണ്ടായിരിക്കുന്നതാണ്. വിജയികൾക്ക് ബ്ലോക്ക് തല മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷാ ഫോഫം പഞ്ചായത്തിൽ ലഭ്യമാണ്. ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക. ഫോൺ – 04822 240124.