ഉഴവൂർ :യുവജനങ്ങളുടെ കലാപരവും കായികവും സാംസ്‌കാരികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ന്റെ സഹകരണത്തോടെ ഉഴവൂർ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 22 അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ആദ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക് വൈസ് പ്രസി വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള, പഞ്ചായത്ത് മെമ്പർമാരായ ന്യൂജന്റ് ജോസഫ്, തങ്കച്ചൻ കെ എം, അഞ്ചു പി ബെന്നി, സുരേഷ് വി ടി, ബിനു ജോസ്, മേരി സജി, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ,സെക്രട്ടറി സുനിൽ എസ്,എം എസ് തോമസ്,വിനോദ് പുളിക്കാനിരപ്പേൽ,സാബു കോയിത്തറ, ലുക്കോസ് നടുവീട്ടിൽ,സ്റ്റീഫൻ ചെട്ടിക്കൻ,സോമനാഥപിള്ള,സുധിക്കുട്ടൻ,ജോസ് തൊട്ടിയിൽ,ജൈമോൻ അബ്രഹാം,സന്തോഷ്‌കുമാർ,ജെയ്സൺ അബ്രഹാം, സിബിസി കല്ലടയിൽ,ജോയ് വട്ടതൊട്ടി,ജോസി സാർ എന്നിവർ ആശംസകൾ നേർന്നു. ഫുട്ബോൾ അതിലേറ്റിക്സ് കമ്മിറ്റി കൺവീനർ സിറിയക് കല്ലടയിൽ യോഗത്തിന് കൃതജ്ഞത അറിയിച്ചു.