Uzhavoor

ഉഴവൂർ പഞ്ചായത്തിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ, പാൽ വില ഇൻസെന്റീവ് എന്നിവ വിതരണം ചെയ്തു

ഉഴവൂർ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകർഷകർക്ക് വേണ്ടി നടപ്പാക്കുന്ന കാലിത്തീറ്റ വിതരണം,പാല്‍വില ഇന്‍സെന്റീവ് എന്നി പദ്ധതികളുടെ ഉദ്ഘാടനം അഡ്വ മോൻസ് ജോസഫ് എം എൽ നിര്‍വ്വഹിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് ആദ്യക്ഷത വഹിച്ചു.

മുഖ്യപ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. ഏലിയാമ്മ കുരുവിള ,ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. പി.എന്‍ രാമചന്ദ്രന്‍, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, വാർഡ് മെമ്പറുമായ ന്യൂജന്റ് ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പദ്ധതികളുടെ വിശദീകരണം ക്ഷീര വികസന ഓഫീസിൽ നിന്നും സൗമ്യ സെബാസ്റ്റ്യൻ നടത്തി.

മോനിപള്ളി ക്ഷീരസംഗം പ്രസിഡന്റ്‌ ബേബി സെബാസ്റ്റ്യൻ യോഗത്തിന് സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് മെമ്പര്മാരായ ജസീന്ത പൈലി, സുരേഷ് വി ടി, അഞ്ചു പി ബെന്നി, സിറിയക് കല്ലട, ബിനു ജോസ്, തങ്കച്ചൻ കെ എം, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽ‌സൺ, സെക്രട്ടറി സുനിൽ എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ബോർഡ്‌ മെമ്പർ ബാബു വടക്കേൽ യോഗത്തിന് കൃതജ്ഞത അറിയിച്ചു.

ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വില ഇന്‍സെന്‍റീവ് , കറവപ്പശുക്കല്‍ക്ക് കാലിത്തീറ്റ വിതരണം എന്നിവയാണ് ക്ഷീരകര്‍ഷകര്‍ക്കായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നത്. ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന അംഗീകൃത ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക.ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് 4ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതം 3.5 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് വിഹിതം 6.5 ലക്ഷം രൂപ ഉള്‍പ്പെടെ 14ലക്ഷം രൂപയാണ് പദ്ധതിയില്‍ വകയിരുത്തിയിരുന്നത്. ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ 208 കര്‍ഷകര്‍ക്ക് 2 മാസം അളന്ന പാലിന് ലിറ്ററിന് 3 രൂപ നിരക്കിലും ഒരു മാസം അളന്ന പാലിന് ലിറ്ററിന് 1.25 രൂപ നിരക്കിലും പാല്‍വില കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടിലേക്ക് വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് 4 ലക്ഷം രൂപ പൂര്‍ണ്ണമായും ചെലവഴിച്ചിട്ടുണ്ട്. കാലിത്തീറ്റ വിതരണത്തിനായി ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് 260000/- രൂപയും ഗുണഭോക്തൃ വിഹിതമുള്‍പ്പെടെ 520000/-രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് 2 ചാക്ക് കാലിത്തീറ്റ പരാമാവധി 50ശതമാനം സബ്സിഡിയോടെ വിതരണം ചെയ്യുന്നു.

ഒരു ഗുണഭോക്താവിന് പരമാവധി ലഭിക്കുന്ന സബ്സിഡി 10000/- രൂപയാണ്.ക്ഷീര മേഖലയിൽ ആളുകൾ ദുരിതം അനുഭവിക്കുകയും കാലിതീറ്റ ഉൾപ്പെടെ വില വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ കർഷകർക്ക് സഹായം നൽകുന്ന ഉഴവൂർ പഞ്ചായത്തിന്റെ പ്രവർത്തികൾ മാതൃകപരം ആണെന്ന് എം എൽ എ മോൻസ് ജോസഫ് അഭിപ്രായപെട്ടു.

Leave a Reply

Your email address will not be published.