ഉഴവൂർ ഗ്രാമപഞ്ചായത്തിലെ കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതിനും ജനങ്ങൾക്ക് വിഷരഹിത പച്ചക്കറി ഉറപ്പാക്കുന്നതിനും വേണ്ടി ഒരു കർഷക മാർക്കറ്റ് ആരംഭിക്കുന്നതിന് മുന്നോടിയായി പഞ്ചായത്തിലെ കർഷകരുടെ പൊതുയോഗം നാളെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡൻ്റ് ശ്രീ. ജോണിസ് P സ്റ്റീഫൻ്റെ അധ്യക്ഷതയിൽ ചേരുന്നു.

ഈ യോഗത്തിൽ മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് ഉഴവൂർ കൃഷി ഓഫീസർ അറിയിച്ചു.
