ഉഴവൂർ ആയുർവേദ ഡിസ്പെൻസറിയിൽ 22 വർഷത്തെ മികച്ച സേവനത്തിന് ശേഷം 70 ആം വയസ്സിൽ വിരമിക്കുന്ന ശ്രീമതി ലീല എം കെ ക്ക് ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ മെമന്റോ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ കുരുവിള, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ തങ്കച്ചൻ കെ എം , മെമ്പർ ശ്രീ സിറിയക് കല്ലട, മെഡിക്കൽ ഓഫീസർ ഡോ സജേഷ് മാത്യു എന്നിവർ ആശംസകൾ നേർന്നു.
ആശുപത്രി വികസന സമിതി അംഗങ്ങളായ ശ്രീ സജി ഒറ്റത്തങ്ങാടിയിൽ, ശ്രീ അമൽ കുമാർ മാളികയിൽ , ശ്രീമതി ബിബില ജോസ് , ഫാർമസിസ്റ്റ് ശ്രീമതി ഓമന സെബാസ്റ്റ്യൻ, ശ്രീമതി സബിയ എന്നിവർ സന്നിഹിതരായിരുന്നു.
മേവട സ്വദേശിയായ മണ്ഡപത്തിൽ വീട്ടിൽ ലീല എം കെ കഴിഞ്ഞ 22 വർഷമായി ഉഴവൂർ ഡിസ്‌പെൻസറിയിൽ പാർട്ട് ടൈം സ്വീപ്പർ പോസ്റ്റിൽ സേവനം ചെയ്യുകയായിരുന്നു.
