തിടനാട്: റബര്‍ കര്‍ഷകന്‍ ഉന്ന് അനുഭവിക്കുന്ന ദുരിതം അകറ്റുവാന്‍ റബ്ബര്‍ കര്‍ഷക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. റബ്ബര്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധി മൂലം നിത്യജീവിതം പോലും ദുരിതത്തിലാണ്.
ഒരു കിലോ റബറിന് 250 രൂപ കര്‍ഷകര്‍ക്ക് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റബ്ബര്‍ വിലയിടിവിനെതിരെ യു.ഡി.എഫ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊണ്ടൂര്‍ വില്ലേജ് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.
യോഗത്തില്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സുരേഷ് കാലായില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഡി.സി.സി ജന സ്വെക്രട്ടി അഡ്വ. ജോമോന്‍ ഐക്കര, സാബു പ്ലാത്തോട്ടം, അഡ്വ. മുഹമ്മദ് ഇല്ലിയാസ്, മജു പുളിക്കന്‍, രമേശ് കുമ്മണ്ണൂര്‍, മേഴ്സി തട്ടാംപറമ്പില്‍, സാവിയോ ഇലഞ്ഞിമറ്റം, ബേബി പനയ്ക്കക്കുഴി, എ.സി. രമേശ്, കുര്യാച്ചന്‍ പൂവത്തിനാല്‍, ബാബു തുണ്ടത്തില്‍, സന്തോഷ് ഇലഞ്ഞിക്കാട്ട്, ബേബി കൊല്ലിയില്‍, തോമസ് മുത്തനാട്ട്, ജോജി തോമസ് ഇലഞ്ഞിമറ്റം, ബെന്നി കൊല്ലിയില്‍, കുര്യാച്ചന്‍ കയ്യാണിയില്‍, ഷിബു മുതിരേന്തിക്കല്‍, ബിജു മണ്ണൂതുണ്ടത്തില്‍, മാത്തച്ചന്‍ കുഴിത്തോട്ട്, ബിജു പാറയില്‍, സുരേഷ് ബാബു ജോസ് നമ്പുടാകത്ത്, സിബിച്ചന്‍ കിണറ്റുകര, പോള്‍ വെട്ടാവയലില്‍, ലിമ്മിച്ചന്‍ പരവരാകം, ആന്റോച്ചന്‍ പാലക്കല്‍, അപ്പച്ചന്‍ മണിയാക്കുപാറ, ജോണിക്കുട്ടി കാക്കനാട് തുടങ്ങിയവര്‍ ആശംസകര്‍ നേര്‍ന്നു.