കോട്ടയം: എല്ലാംശരിയാകും എന്ന് ജനങ്ങളെ പറഞ്ഞ്പറ്റിച്ച് കിറ്റ് കൊടുത്ത് അധികാരത്തിൽ വന്ന രണ്ടാം പിണറായി സർക്കാർ കേരളത്തിലെ പാവപ്പെട്ടവരെ അരി ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രതമായ വില വർദ്ധനവിലൂടെ ദാരിദ്യത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആരോപിച്ചു.
സർക്കാർ-ഗവർണർ പോരാട്ടം അവസാനിപ്പിച്ച് സർക്കാർ വിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി സർക്കാർ വിലക്കയറ്റം കേരള ചരിത്രത്തിലെ റിക്കാർഡിൽ എത്തിച്ചിരിക്കുകയാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരി വില വർധനവിൽ പ്രതിഷേധിച്ച് കോട്ടയം സപ്ലൈകോ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണയും അരിവിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് മുഖ്യപ്രസംഗം നടത്തി.
യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യുസ് ,കുഞ്ഞ് ഇല്ലംപള്ളി, റ്റി സി അരുൺ , ഗ്രേസമ്മ മാത്യു , മോഹൻ കെ നായർ, വി ജെ ലാലി, ജി ഗോപകുമാർ , ചെറിയാൻ ചാക്കോ ,ബോബി ഏലിയാസ് , പ്രിൻസ് ലൂക്കോസ്, എസ് രാജിവ് , സിബി കൊല്ലാട്, റ്റി.സി റോയി, മാത്തുക്കുട്ടി പ്ലാത്താനം, ജയിസൺ ജോസഫ്, നന്ദിയോട് ബഷീർ, പ്രസാദ് ഉരുളികുന്നം, വി കെ അനിൽ കുമാർ ,കുര്യൻ പി കുര്യൻ, ഷാനവാസ് പാഴൂർ, ജോയി ചെട്ടിശ്ശേരി , ജേക്കബ് കുര്യാക്കോസ്,ഡിജു സെബാസ്റ്റ്യൻ, ജയൻ ബി മഠം, വി കെ സോമൻകുട്ടി തുടങ്ങിയർ പ്രസംഗിച്ചു.