കടപ്ലാമറ്റം: കടപ്ലാമാറ്റം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജോയി കല്ലുപുരക്ക് എതിരെ കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയിൽ നടന്ന അതിക്രമത്തെ തുടർന്ന് ആരോഗ്യനില വഷളായി പാലാ മെഡിസിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത് സംബന്ധിച്ച് ഭാര്യ ലിസമ്മ ജോയി, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും, പോലീസിനും നൽകിയ പരാതിയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് കടപ്ലാമറ്റം മണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു.
ദേഹാസ്വാസ്ഥ്യം ഉണ്ടായി കമ്മിറ്റി ഓഫീസിൽ വീണുകിടന്ന പഞ്ചായത്ത് പ്രസിഡണ്ടിനെ ആശുപത്രിയിൽ എത്തിക്കാൻ നേതാക്കൾ അലംഭാവം കാണിച്ചു എന്ന ഭാര്യയുടെ പരാതി ഗൗരവകരമാണെന്നും സജി പറഞ്ഞു. യു ഡി എഫ് കടപ്ലാമറ്റം മണ്ഡലം ചെയർമാൻ സി.സി. മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ യു ഡി എഫ് മണ്ഡലം കൺവീനർ തോമസ് ആൽബർട്ട്, കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, പഞ്ചായത്ത് മെംബർമാരായ ശശിധരൻ നായർ, ജോസ് കൊടിയൻപുറയിടം, പ്രവീൺ എന്നിവരും യു ഡി എഫ് നേതാക്കളും പങ്കെടുത്തു.
ആക്ഷൻ കൗൺസിൽ ചെയർമാൻ ആയി ശ്രീ സി സി മൈക്കിളിനെയും, കൺവീനർ ആയി തോമസ് ആൽബർട്ടിനെയും യോഗം തെരഞ്ഞെടുത്തു.