accident

പാദുവയിൽ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് നഴ്സിംഗ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കിടങ്ങൂരിനടുത്ത് പാദുവയിൽ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് നഴ്സിംഗ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മൽ, വർക്കല സ്വദേശി വജൻ എന്നിവരാണ് മരിച്ചത്. ഇരുപത്തി ഒന്ന് വയസാണ് രണ്ട് പേരുടെയും പ്രായം. 

മീനച്ചിലാറിന്റെ കൈവഴിയായ പന്നഗംതോട്ടിൽ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇരുവരും തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

ഫയർഫോഴ്സും പൊലീസുമെത്തി രക്ഷിക്കുമ്പോൾ രണ്ട് പേർക്കും ജീവൻ ഉണ്ടായിരുന്നു. ആശുപത്രിയിൽ വച്ചായിരുന്നു മരണം. കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും.

Leave a Reply

Your email address will not be published.