തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ അറുകോൺമല ഭാഗത്ത് സ്ഥാപിച്ചിരുന്ന ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ താൽക്കാലികമായി സൂക്ഷിക്കുന്നതിനുള്ള മിനി എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ) സാമൂഹികവിരുദ്ധർ തീയിട്ടു നശിപ്പിച്ചു.
കഴിഞ്ഞ രാത്രി 10 മണിയോടുകൂടിയാണ് സംഭവം നടന്നത്. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും അപ്പോഴേക്കും പൂർണ്ണമായും കത്തി നശിച്ചിരുന്നു. ഓരോ മാസവും വീടുകളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ താൽക്കാലികമായി സൂക്ഷിക്കുന്നതിന് വാർഡ് അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനമാണ് മിനി എം സി എഫ്.

കുറ്റക്കാരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജയിംസ് അറിയിച്ചു .