ettumanoor news

അതിരമ്പുഴ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നഗരപ്രദക്ഷിണം നടക്കുന്നതിനാൽ ഏറ്റുമാനൂര്‍, അതിരമ്പുഴ ഭാഗങ്ങളില്‍ നാളെ വൈകുന്നേരം മുതൽ ഗതാഗത നിയന്ത്രണം

അതിരമ്പുഴ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നഗരപ്രദക്ഷിണം നടക്കുന്നതിനാൽ ഏറ്റുമാനൂര്‍, അതിരമ്പുഴ ഭാഗങ്ങളില്‍ നാളെ വൈകുന്നേരം നാലു മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ:

•ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ MC റോഡ്‌ വഴി ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.
•മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് MC റോഡെ പോകേണ്ടതാണ്.

•MC റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനില്‍ നിന്നും അതിരമ്പുഴ പള്ളി ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ പോകുവാന്‍ പാടില്ല. ഈ റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.
•ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകള്‍ ഉപ്പുപുര ജംഗ്ഷനില്‍ ആളെയിറക്കി തിരിഞ്ഞ് കോട്ടമുറി ജംഗ്ഷന്‍ വഴി തിരികെ പോകേണ്ടതാണ്.

•മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകള്‍ യൂണിവേഴ്സിറ്റി ജംഗ്ഷന്‍ ഭാഗത്ത് ആളെയിറക്കി തിരികെ പോകേണ്ടതാണ്.
•മനക്കപ്പാടം ഓവര്‍ബ്രിഡ്ജ് മുതല്‍ യൂണിവേഴ്സിറ്റി ജംഗ്ഷന്‍ വരെയുള്ള റോഡ്‌ സൈഡിലും അതിരമ്പുഴ പള്ളി മൈതാനത്തും 3.00 pm മുതല്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

Leave a Reply

Your email address will not be published.