Erattupetta

ആനിയിളപ്പ് ഭാഗത്ത് തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയതിനെതിരെ നാട്ടുകാർ രംഗത്ത്

ഈരാറ്റുപേട്ട: തോട്ടിലെ ജലത്തിന് നിറവ്യത്യാസം കണ്ടതിനെ തു ടർന്നാണ് നാട്ടുകാർ പരിശോധന നടത്തിയത്. തുടർന്ന് തീക്കോയി പഞ്ചായത്തിലെ ആനിയിളപ്പ് വെട്ടിപ്പറമ്പ് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴുക്കിയതായി കണ്ടത്. റോഡിലും അവശിഷ്ടങ്ങൾ വീണു കിടപ്പുണ്ട്. സംഭവത്തെ തുടർന്ന് ഈരാറ്റുപേട്ട നഗരസഭാ ആരോഗ്യ വിഭാഗവും പൊലീസും അന്വേഷണം ആരംഭിച്ചു.

നഗരസഭയിലെ അഞ്ചോളം വാർഡുകളിൽ ജനങ്ങൾ ഉപയോഗിക്കുന്ന തോട്ടിലൂടെയാണ് ഈ മാലിന്യം ഒഴുക്കിയത്. തോടിനു സമീപത്തുള്ള 7 കിണറുകളിൽ മാലിന്യം കളർന്നിട്ടുണ്ട്. ഇന്ന് ക്ളോറിനേഷൻ ഉൾപ്പെടെയുള്ളവ ചെയ്യുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

സംഭവത്തിൽ സിസിടിവിയിൽ ദൃശ്യമായ വാഹനം സംബന്ധിച്ഛ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അങ്കണവാടി ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലത്തിന് സമീപത്തെ തോട്ടിലാണ് കക്കൂസ് മാലിന്യം സാമൂഹിക വിരുദ്ധർ തള്ളിയത്. നഗരസഭാ ചെയർ പേഴ്‌സൻ സുഹ്റാ അബ്ദുൽഖാദർ സംഭവസ്ഥലത്തെത്തി.മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.

Leave a Reply

Your email address will not be published.