Pala

ടിമ്പർമർച്ചന്റ് അസോസിയേഷൻ ഓഫീസ് അടിച്ച് തകർത്തവർക്കെതിരെ കർശന നടപടി വേണം: മാണി സി കാപ്പൻ

പാലാ : പാലായിലെ ടിമ്പർമർച്ചന്റ് അസോസിയേഷൻ ,ആഫീസ് അടിച്ചു തകർക്കുകയും , ഭരവാഹികളെ മർദ്ധിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാരെ മാതൃക പരമായി ശിക്ഷിക്കുവാൻ പോലീസ് തയറാകണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ  ആക്രമണം  നടന്ന പാലാ ടൗണിലെ ആഫീസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആളുകളുടെ മൊഴി രേഖപ്പെടുത്താൻ പോലും പോലീസ് വിസമ്മതിച്ചു എന്നുള്ളത് ഗുരുതരമായ കൃത്യവിലോപമാണെന്നും അദ്ധേഹം പറഞ്ഞു. ആശുപത്രിയിൽ കയറി പോലിസിന്റെ സാന്നിദ്ധ്യത്തിൽ വീണ്ടും മർദ്ധിച്ച സംഭവം പാലായ്ക്ക് അപമാനമാണെന്നും, അദ്ധേഹം പറഞ്ഞു.

യു  ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പ്രൊഫസർ സതീഷ് ചൊള്ളാനി,കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് തോമസ് ആർ വി ,സന്തോഷ് മണർകാട്,ടിംബർ മർച്ചന്റ് അസോസിയേഷൻ സെക്രെട്ടറി കുര്യാച്ചൻ വാളിപ്ലാക്കൽ,ജെയ്‌മോൻ പുളിന്താനം, സംസ്ഥാന ട്രഷറർ ഷാജി മഞ്ഞക്കടമ്പിൽ.,ജിജി പറമുണ്ട,രാജു തോമസ് ,അരവിന്ദാക്ഷൻ നായർ,ജോജി മഞ്ഞക്കടമ്പിൽ, അനിൽ ഇടമറ്റം,മണി കല്ലറമ്പിൽ,വക്കച്ചൻ പൂത്തോട്ടാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.