തുരുത്തിക്കാട്: തുരുത്തിക്കാട് ബി എ എം കോളജ് സാമ്പത്തിക ശാസ്ത്രം വിഭാഗത്തിന്റെയും യുണൈറ്റഡ് റിലീജയസ് ഇനിഷ്യേറ്റീവ് സൗഹൃദ വേദി തുരുത്തിക്കാട് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആഗോള പരിസ്ഥിതി ദിനാഘോഷം നടത്തി.

തുരുത്തിക്കാട് ബി എ എം കോളജ് കാമ്പസിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ:നീതു ജോർജിന്റെ അധ്യക്ഷത വഹിച്ചു. റിട്ട അസിസ്റ്റന്റ് രജിസ്ട്രാറും കവിയും യു ആർ ഐ സൗഹൃദ വേദി തുരുത്തിക്കാട് യൂണിറ്റ് പ്രവർത്തകനുമായ ശ്രീ പത്മകുമാർ ക്യാമ്പസിൽ നാട്ടു മാവിൻ തൈ നട്ടു കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഇതിവൃത്തമാക്കി താൻ രചിച്ച കവിത ആലപിക്കുകയും ചെയ്തു.
ഡോ. തോംസൺ കെ അലക്സ്, അഡ്വ. റെനി ജേക്കബ്, ശ്രീ :ബിജു നൈനാൻ മരുതുക്കുന്നേൽ, ശ്രീ: ജോസഫ് കുരുവിള,ഡോ.ഗീതാ ലക്ഷ്മി,ഡോ.സൗമ്യ എ ആർ,ഡോ.അനീഷ് കുമാർ ജി എസ് , ശ്രീ.അരുൺ മാത്യു എന്നിവർ പ്രസംഗിച്ചു, സാമ്പത്തിക ശാസ്ത്രം വിഭാഗം വിദ്യാർത്ഥികൾ പരിപാടികൾക്ക് നേതൃത്വം നൽകി.