ഈരാറ്റുപേട്ട : നടക്കൽ പുഴക്കരയിൽ സിയാദ് (42) നിര്യാതനായി. ഭാര്യ കൂറുമുളം തടത്തിൽ കുടുംബാഗം അമീന. മക്കൾ :ഫയ ഫാത്തിമ, ഖൻസാഹ്, അബ്ദുള്ള. പുത്തൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
തീക്കോയി: പാലക്കൽ ജോസഫ് വർക്കി നിര്യാതനായി(87) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ ജോസഫ് (തീക്കോയി ചൂരനോലിക്കൽ കുടുംബാഗം) മകൻ: ബിനോയി ജോസഫ്(തീക്കോയി ഗ്രാമ പഞ്ചായത്ത് മെമ്പർ) മരുമകൾ: ആനീസ് ബിനോയി (ഭരണങ്ങാനം ഉറുമ്പേൽ).
കൊണ്ടൂർ: മങ്ങാട്ട് റിട്ട. പ്രൊഫ. സിരിലാമ്മ നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് അരുവിത്തുറയിലുള്ള ഭവനത്തിൽ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.