ദി പീപ്പിൾസ് ലൈബ്രറി തീക്കോയി നാട്ടുപാട്ട് എന്ന പേരിൽ ആരംഭിച്ച ഗാനസന്ധ്യയുടെ ഉദ്ഘാടന കർമ്മം പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
എംഎൽഎ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ ലൈബ്രറിയുടെ സീനിയർ മെമ്പറായ ഡോക്ടർ എം എ ജോസഫ് മുതുപുന്നക്കൽ ഏറ്റുവാങ്ങി. ലൈറ്റ് റൂം ആൻഡ് ഫോട്ടോഷോപ്പ് ഫ്രീ സെറ്റിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ച അലക്സ് സജിമോനെ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.സി ജെയിംസ് കവളംമാക്കൽ മൊമെന്റോ നൽകി ആദരിച്ചു.
അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സർട്ടിഫിക്കറ്റ് നൽകുകയും തീക്കോയി സെൻമേരിസ് എച്ച് എസ് എസ് ഹെഡ്മാസ്റ്റർ ശ്രീ ജോണിക്കുട്ടി അബ്രഹാം കാക്കാനിയിൽ സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു.

ലൈബ്രറിയുടെ ദാനം മഹത്ദാനം പദ്ധതിയുടെ ഭാഗമായി മരുന്നുകളും കിറ്റുകളും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ്ജും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഓമന ഗോപാലനം ചേർന്ന് വിതരണം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് ശ്രീ ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ പുതുതായി രൂപംകൊടുത്ത ബാലവേദി അംഗങ്ങൾക്ക് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോക്ടർ സിന്ധു മോൾ ജേക്കബ് അനുമോദനങ്ങൾ നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ റോയി ഫ്രാൻസിസ് പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു.
ലൈബ്രറി ജോയിൻ സെക്രട്ടറി ശ്രീ സിബി രഘുനാഥൻ ഏവർക്കും സ്വാഗതം നേർന്നു. തുടർച്ച ചടങ്ങുകൾക്ക് ശേഷം ഹൈക്കോർട്ട് സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വക്കേറ്റ് ജസ്റ്റിൻ ജേക്കബ് കടപ്പാക്കൽ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോസ് മാത്യു തയ്യിൽ, വ്യാപാരി വ്യവസായി പ്രസിഡന്റ് എ ജെ ജോർജ് അറമത്ത്, ലൈബ്രറി വൈസ് പ്രസിഡന്റ് ഹരി മണ്ണ് മഠം, ബാങ്ക് പ്രസിഡന്റ് ശ്രീ ടിഡി ജോർജ് തയ്യിൽ, ലൈബ്രറി കൗൺസിൽ അംഗം ശ്രീ ജോയ്സി ഊട്ടുകുളം, ഹെഡ്മാസ്റ്റർമാരായ ജോണിക്കുട്ടി അബ്രഹാം കാക്കാനിയിൽ ജോ സെബാസ്റ്റ്യൻ പുത്തൻപുരയിൽ, മുൻ പ്രസിഡണ്ട് ശ്രീ സാജി പുറപ്പന്താനം, അഡ്വക്കേറ്റ് ജോർജുകുട്ടി കടപ്ലാക്കൽ, പയസ് കവളംമാക്കൽ തുടങ്ങി വിവിധ രാഷ്ട്രീയ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ലൈബ്രറി സെക്രട്ടറി ശ്രീ റെജി ടി എസ് തുണ്ടിയിൽ കൃതജ്ഞത അർപ്പിക്കുകയും തുടർന്ന് നാട്ടുപാട്ട് കോഡിനേറ്റർ പിന്നണി ഗായിക കുമാരി ജോസ്ന ജോർജിന്റെ നേതൃത്വത്തിൽ പ്രോഗ്രാം കോഡിനേറ്റർ ശ്രീ ജോജോ ജോസഫ് പുന്ന പ്ലാക്കലിന്റെ നിയന്ത്രണത്തിൽ ഗാനസന്ധ്യ ആരംഭിക്കുകയും ചെയ്തു.
ഈ നാട്ടിലെ സംഗീതപ്രേമികൾ ആരംഭിച്ച നാട്ടുപാട്ട് എല്ലാ മാസവും മൂന്നാം ശനിയാഴ്ച വൈകുന്നേരം 5 പി എമ്മിന് ലൈബ്രറി ഗ്രൗണ്ടിൽ തുടരുന്നതാണ് എന്ന് ലൈബ്രറി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.